India

ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് ബല്യന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; രണ്ടരക്കോടി രൂപ പിടിച്ചെടുത്തു.

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഉത്തം നഗർ മേഖലയിൽ നിന്നുള്ള എം എൽ എയായ നരേഷ് ബല്യാന്റെ വീട്ടിൽ നിന്നും  രണ്ടരക്കോടിയോളം രൂപ ആദായ നികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തു.

ഡൽഹിയിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശിനെതിരായി  ബല്യാൻ നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. അൻഷു പ്രകാശിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ തല്ലണമെന്നുള്ള ബാല്യന്റെ പരാമർശത്തിനെതിരെ കേസെടുത്തിരുന്നു.

2015ൽ ബല്യാന്റെ ഉടമസ്ഥതയിലുള്ള ഒരു ഗോഡൗണിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തിരുന്നു. എന്നാൽ ബല്യൻ അന്ന് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

അതേ വർഷം തന്നെ ബാല്യനെ ഹരിയാന സംസ്ഥാനത്തിന്റെ ചുമതലയിൽ നിയമിച്ചതിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ഏഴ് ആം ആദ്മി പാർട്ടി അംഗങ്ങൾ രാജിവെച്ചിരുന്നു.

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close