India

ജെയ്സാൽമേറിൽ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായി കണ്ടെത്തിയയാൾ പിടിയിൽ

ജെയ്സാൽമേർ: രാജസ്ഥാനിലെ ജെയ്സാൽമേറിൽ സൈനികത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയയാളെ പൊലീസ് പിടികൂടി.

കാദർഖാനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ 2018ൽ പാകിസ്ഥാനിലേക്ക് കടന്നതാണെന്ന് സമ്മതിച്ചു.

താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ കാദർഖാനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. 2018ൽ താൻ പാകിസ്ഥാനിലേക്ക് പോയതാണെന്ന് അയാൾ സമ്മതിക്കുന്നുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ നടന്നുവരുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

522 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close