ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും.
ബഹുമുഖ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഇലക്ഷൻ കമ്മീഷൻ ഇന്നലെ ഒരു അവലോകനയോഗം ചേർന്നിരുന്നു.
2014 ലോക്സഭാ തിരഞ്ഞെടുപ്പു തീയതികൾ മാർച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ഇന്ത്യൻ ലോക്സഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ നീണ്ടു നിൽക്കുന്ന വ്യത്യസ്ഥ ഘട്ടങ്ങളിലായാണ് നടക്കുക.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും