വാർദക്: അഫ്ഗാൻ സേന അറുപത് താലിബാൻ ഭീകരരെ വധിച്ചു. കര-വ്യോമസേനകളുടെ സംയുക്താക്രമണത്തിനാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചത്.
ആയുധശേഖരം കണ്ടെത്താൻ അഫ്ഗാൻസേന നടത്തിയ തിരച്ചിലിൽ നിരവധി കുഴിബോംബുകളും വിദൂരനിയന്ത്രിത ബോംബുകളും കണ്ടെടുത്തു. താലിബാൻ നിയന്ത്രണത്തിലുള്ള ഒരു റേഡിയോ ടവറും അഫ്ഗാൻ സേന തകർത്തു.