കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലങ്കര കത്തോലിക്ക സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കെ.എം.ആര്.എം.ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. ഫാ. ബിനോയ് കൊച്ചുകരിക്കത്തില്‍ (രക്ഷാധികാരി), ജോര്‍ജ് തോമസ് (ഉപ രക്ഷാധികാരി), ജേക്കബ് തോമസ് (ചെയര്മാന്), ഷിബു പി ചെറിയാന് (വര്‍ക്കിംഗ് ചെയര്മാന്) ബാബുജി ബെത്തേരി (ജനറല്‍ കണ്‍വീനര്‍), ലിജു പാറക്കല്‍ (ജനറല്‍ സെക്രട്ടറി), സന്തോഷ് പി ആന്റണി (ട്രഷറര്‍), സുനില്‍ ജി സാമുവേല്‍ (ഡോക്യൂമെന്റഷന് സെക്രട്ടറി), ബിജു ജോര്‍ജ് (കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി), എ. ഇ മാത്യു (ജോയിന്റ് ട്രഷറര്‍), വൈസ് ചെയര്മാന്മാരായി കെ.ഒ.ജോണ്‍, ബിനു കെ. ജോണ്‍, ശ്രീ.ജോസഫ് കെ. ഡാനിയേല്‍, ശ്രീ. അലക്സ് വര്‍ഗ്ഗീസ് എന്നിവരാണ് ഭാരവാഹികള്‍. ഏപ്രില്‍ 26 വെള്ളിയാഴ്ച യാണ് ‘രജതോല്സവ് – 2019 ‘ മെഗാ കാര്‍ണിവല്‍ നടക്കുന്നത്.