കുവൈറ്റ്സിറ്റി : സി.ഐ .എസ് കുവൈറ്റ് അസ്പയർ-2019 എന്ന പേരിൽ സമഗ്രനേതൃത്വ വികസനത്തിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. സി.ഐ .എസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ മോഡറെറ്റർ ആയി ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ആഡിറ്റോറിയത്തിൽ നടന്ന ശില്പശാലയുടെ പ്രാരംഭ സദസ്സിൽ ലക്ഷ്യവും ദൗത്യവും എന്ന വിഷയത്തിൽ സി.ഐ .എസ് പ്രസിഡൻറ് മഹാദേവ അയ്യർ , ഉപദേശക സമിതി അംഗം കൃഷ്ണകുമാർ പാലിയത്ത് എന്നിവർ സംസാരിച്ചു .
ടീം ബിൽഡിങ്ങ് ‘എന്ന രണ്ടാം സെഷൻ സി ഐ എസ് വൈസ് -പ്രസിഡന്റ് മഹേന്ദ്ര പ്രതാപന്റെ സാന്നിദ്ധ്യത്തിൽ കോർപ്പറേറ്റ് ട്രെയിനർ രാജീവ് മേനോൻ നേതൃത്വം നൽകി.
നേതൃത്വവും പൊതു ബന്ധങ്ങളും ‘ എന്ന തുടർ സേഷനിൽ പ്രഭാഷകനും എഴുത്തുകാരനുമായ വിഭീഷ് തിക്കോടി ക്ലാസുകൾ നയിച്ചു .സംഘാടനം – സംഘാടകൻ എന്ന സെഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് സുന്ദരരാമൻ ദിശാബോധം പകർന്നു നൽകി .
ശില്പശാലയിൽ പങ്കെടുത്തവരുടെ അഭിപ്രായ രൂപീകരണത്തിനു ഊന്നൽ നൽകി നടത്തിയ ഐഡിയ എന്ന വൈചാരിക സഭയിൽ ക്രിയാത്മകമായ അനേകം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുകയുണ്ടായി.
ചടങ്ങിൽ സേവാദർശൻ പ്രസിഡൻറ്റ് സഞ്ചുരാജ് സമാപന പ്രഭാഷണം നടത്തി.
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി രാഷ്ട്രനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് ,കുതിച്ചുഉയരുന്ന ഭാരതം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രബന്ധ രചനാമത്സര വിജയികൾക്കുള്ള സമ്മാനദാനവും അനുമോദന സഭയും ശിൽപശാലയോടു നുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു . ഭാരതീയ വിദ്യാഭവൻ സ്മാർട്ട് സ്ക്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ മുഖ്യാഥിതിയായി സന്ദേശവും പുരസ്ക്കാര വിതരണവും നിർവഹിച്ചു. ദേശീയ ഗാനാലാപനത്തോടെ സമാപിച്ച ചടങ്ങിൽ സുധീർ മേനോൻ സ്വാഗതവും ലീന ടീച്ചർ കൃതജ്ഞതയും രേഖപ്പെടുത്തി.