എത്യോപ്യ വിമാനാപകടം; മരിച്ചവരില്‍ 4 ഇന്ത്യക്കാരും

നെയ്റോബി: എത്യോപ്യയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യാക്കാരും. വിമാനത്തിലെ മുഴുവന്‍ ആളുകളും മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതില്‍ നാല് പേര് ഇന്ത്യാക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, എത്യോപ്യയില്‍ തകര്‍ന്ന് വീണ വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ അനുമതി ചോദിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന് തകരാറുണ്ടെന്നും തിരിച്ചിറക്കണമെന്നും പൈലറ്റ് എറ്റിസിയില് അറിയിച്ചിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. അനുമതി നല്‍കിയെങ്കിലും തിരിച്ചിറങ്ങുന്നതിന് മുമ്പ് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
ഇന്നലെ രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകര്‍ന്നത്. വിമാനത്തില്‍ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു. വിമാനത്തില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ, കാനഡ, ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഉണ്ടായിരുന്നു
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..