ന്യൂഡല്‍ഹി: പത്മഭൂഷന്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചത്. മോഹന്‍ലാലിനെ കൂടാതെ മലയാളികളായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്, സംഗീതജ്ഞനായ കെജി ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ് എന്നിവരും പത്മപുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
112 പേര്‍ക്കാണ് ഇത്തവണ പത്മാപുരസ്കാരം ലഭിച്ചത്. ഇതില്‍ 56 പേര്‍ക്കാണ് ഇന്ന് പുരസ്കാരം വിതരണം ചെയ്തത്. നടന് പ്രഭുദേവ, ഗായകന് ശങ്കര്‍ മഹാദേവന് എന്നിവര്‍ പത്മശ്രീ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.