നവജാതശിശുവിനെ അമ്മ വിമാനത്താവളത്തിൽ മറന്നു വച്ചു ; പോയ വിമാനം തിരികെ വന്നു

ജിദ്ദ ; ലഗേജുകൾ വിമാനത്താവളത്തിൽ മറന്നുവയ്ക്കുന്നതും,മാറിപോകുന്നതുമൊക്കെ സാധാരണമാണ് ,അതൊക്കെ എടുക്കാനായി വിമാനം തിരികെ വരാറുമില്ല .എന്നാൽ കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ക്വാലാലമ്പൂരിലേയ്ക്ക് യാത്ര തിരിച്ച എസ് വി 832 ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് അൽപ്പ സമയത്തിനകം തിരിച്ചിറക്കി ,കാരണം യാത്രക്കാരിലൊരാൾ മറന്നുവച്ചത് സ്വന്തം കുഞ്ഞിനെയായിരുന്നു .അതും നവജാത ശിശുവിനെ .
ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് അൽപ്പ സമയം കഴിഞ്ഞ ശേഷമാണ് സൗദിയിൽ നിന്നുള്ള യാത്രക്കാരി തന്റെ കുഞ്ഞിനെ വിമാനത്താവളത്തിൽ വച്ച് മറന്നതായി മനസ്സിലാക്കിയത് . വിവരം കാബിൻ അംഗങ്ങളെ അറിയിച്ചു . തുടർന്ന് പൈലറ്റ് അടിയന്തിര ലാൻഡിംഗിന് അനുമതി വാങ്ങുകയായിരുന്നു . വിമാനം തിരികെയെത്തുകയും,കുഞ്ഞിനെ കൊണ്ടുവരികയും ചെയ്തിട്ടാണ് യാത്ര പുനരാരംഭിച്ചത്.
അടിയന്തിര ലാൻഡിംഗിന് അനുമതി തേടിയുള്ള പൈലറ്റിന്റെ സംഭാഷണങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..