ഒട്ടാവ: എത്യോപ്യയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ കുടുംബത്തിന് നഷ്ടമായത് ഏഴ് പേരെ. പന്നഗേഷ് വൈദ്യ, ഭാര്യ ഹന്സിനി വൈദ്യ, മകള്‍ കൊഷ വൈദ്യ, കൊഷയുടെ ഭര്‍ത്താവ് പ്രെരിറ്റ് ദീക്ഷിത്, ഇവരുടെ മക്കളായ അനുഷ്ക, അഷ്ക എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞത്.
കാസഡയില് സ്ഥിരതാമസക്കാരായ ഇവര്‍ കെനിയയിലേയ്ക്ക് വിനോദയാത്ര പോവുകയായിരുന്നു. കൊഷയുടെ സഹോദരന് മാനന്ത് വൈദ്യയാണ് ഇവരെ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വിട്ടത്.
ഞായറാഴ്ച രാവിലെ 8.30 നായിരുന്നു എത്യോപ്യയില്‍ നിന്ന് കെനിയയിലേക്ക് പോയ ബോയിങ് 737 തകര്‍ന്നത്. വിമാനത്തില്‍ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും മരിച്ചിരുന്നു. അതേസമയം, വിമാനത്തില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ, കാനഡ, ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഉണ്ടായിരുന്നു.