കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ എന്ന പേരില്‍ ഈമാസം 21-22 തീയതികളില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. രണ്ടു ദിവസങ്ങളിലായി മംഗഫ് കല ഓഡിറ്റോറിയം, മംഗഫ് അല്‍ നജാത്ത് സ്കൂള്‍ എന്നിവിടങ്ങളിലായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന് നേതൃത്വം നല്‍കുന്നതിനായി നടന്, സ്റ്റോറി ടെല്ലര്‍, ഫസിലിറ്റേറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ മനു ജോസ്, ചിത്രകാരനും, തീയേറ്റര്‍ സംഗീത്ജ്ഞനുമായ ഓസി മാര്ട്ടിന് എന്നിവര്‍ നാട്ടില്‍ നിന്നും എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99456731, 50987603, 90082508 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.