കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന് കുവൈറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് പ്രസിഡന്റ് ജിയോ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജയകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു, ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും,രക്ഷാധികാരി ബിനോയ് സെബാസ്റ്റിന്,പോഗ്രാം കണ്‍വീനര്‍ ഷൈജു, നോര്‍ക്ക ഡയറക്ടര്‍ അജിത് കുമാര്‍, ലോക കേരളസഭ അംഗം ബാബു ഫ്രാന്‍സിസ് , എന്‍ എസ് എസ് പ്രസിഡന്റ് പ്രസാദ് പദ്മനാഭന്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു, ട്രഷറര്‍ ആര് ജി ശ്രീകുമാര്‍ നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് കോട്പാക് കുടുംബത്തിന്റെ കലാപരിപാടികളും, ഗാനമേളയും ഉണ്ടായിരുന്നു.