ദേശീയ തലത്തിലുള്ള താരങ്ങള്‍ അണിനിരന്ന ടൂര്‍ണമെന്റ് കല്ലൂരാവി കബഡി കൂട്ടായ്മയുമായി ചേര്‍ന്ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററാണ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ ഗ്രാമീണ കായിക വിനോദമായ കബഡിയെ ആവേശത്തോടെയാണ് അബുദാബിയിലെ പ്രവാസി മലയാളികൾ വരവേറ്റത്.യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നായി പതിനാറ് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രത്യേകം നിർമ്മിച്ച മൈതാനത്ത് നടന്ന ടൂർണ്ണമെന്റിൽ ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂരാവി ചാമ്പ്യന്മാരായി.ടൗൺ ടീം കല്ലൂരാവി രണ്ടാം സ്ഥാനം കരസ്ഥമാക്കി.അത്യന്തം വാശി നിറഞ്ഞ മത്സരങ്ങളിൽ ഇന്ത്യയിലെ പ്രശസ്തരായ കബഡി താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി.പുലർച്ചെ വരെ നടന്ന മത്സരം കാണാൻ സ്ത്രീകളടക്കം കബഡി പ്രേമികളായ ആയിരങ്ങളാണ് സെന്ററിൽ എത്തിയത്. പ്രോ കബഡി മാറ്റിൽ അബൂദാബിയിൽ നടന്ന ആദ്യ കബഡി ടൂർണ്ണമെന്റ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഇത്തവണത്തെ മത്സരങ്ങൾക്ക്.