World

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് ആറ് വര്‍ഷം ശിക്ഷ

സിഡ്‌നി: രണ്ട് ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ ജോര്‍ജ് പെല്ലിനെ ആറ് വര്‍ഷത്തെ തടവിന് വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ത്താരയിലെ ബാലന്‍മാരെയാണ് ജോര്‍ജ് ബെല്‍ ലൈംഗികമായി പീഡിപ്പിച്ചത്.

1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസുള്ള ആള്‍ത്താര ബാലന്‍മാരെ ജോര്‍ജ് പെല്‍ പള്ളിമേടയില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ് പെല്‍. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

275 Shares
Back to top button
Close