ബ്രെക്സിറ്റ്: ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന് വിടുന്നത് വൈകാന്‍ സാധ്യത

ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നത് വൈകാന്‍ സാധ്യത. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രിട്ടന്‍ന്റെ നീക്കം ബ്രി
ട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഇതേത്തുടര്‍ന്ന് ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ബ്രെക്സിറ്റ് കരാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറില്ലാതെ പുറത്ത് പോകാനുള്ള പ്രമേയത്തിന് സര്‍ക്കാര്‍ അംഗീകാരം തേടിയത്.
എന്നാല്‍, സര്‍ക്കാര്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കും മുന്‍പേതന്നെ ലേബര്‍ പാര്‍ട്ടി കൊണ്ടു വന്ന ഭേദഗതി പാസായിരുന്നു. ഇതോടെ സ്വന്തം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ എംപി മാരോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കാഴ്ചയും പാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞു.
വോട്ടെടുപ്പില്‍ 312 എംപിമാര്‍ എതിര്‍ത്തും 308 പേര് അനുകൂലിച്ചും വോട്ട് ചെയ്തു. ഇതോടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നത് വൈകാനുള്ള സാധ്യത ഏറെയായി. കരാറോടെ പുറത്ത് പോകണമെങ്കില്‍ സമയം നീട്ടിക്കിട്ടാന്‍ യൂറോപ്യന്‍ യൂണിയനെ സമീപിക്കുക മാത്രമാണ് ബ്രിട്ടന് മുന്നിലെ ഏക പോംവഴി. ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പാസായാല്‍ ബ്രിട്ടന് ഇക്കാര്യം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനെ സമീപിക്കാന്‍ കഴിയും.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..