India

ഡീബ്രീഫിങ് കഴിഞ്ഞു; അഭിനന്ദൻ ഇനി അവധിയിൽ

ന്യൂഡൽഹി: പാകിസ്ഥാന്റെ പിടിയിൽ നിന്നും മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിങ് പൂർത്തിയായി .വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാണ് അഭിനന്ദനിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞത്.

ആരോഗ്യനില വീണ്ടെടുക്കുന്നതിനായി ഇനി കുറച്ച് ആഴ്ചകള്‍ അവധിയില്‍ പ്രവേശിച്ച് വിശ്രമിക്കാന്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ലീവ്. അഭിനന്ദന്റെ ആരോഗ്യ നില നീരീക്ഷിച്ച് വരുകയാണെന്നും ആരോഗ്യ നില വീണ്ടെടുക്കുന്നതോടെ ജോലിയില്‍ പ്രവേശിക്കാനാകുമെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

പാക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ലക്ഷ്യം .തന്ത്രപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നോ ? വിമാനം തകർന്നത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? മിഗ് വിമാനത്തെ പറ്റി അവർക്ക് വിവരങ്ങൾ നൽകിയോ തുടങ്ങിയ വിവരങ്ങൾ അഭിനന്ദനോടു ചോദിച്ചറിഞ്ഞതായാണ് സൂചന.

പാകിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക്ക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ ഈ മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാൻ പ്രകോപനം തുടർന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനാണ്.

ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേയാണ് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close