ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നത് സംബന്ധിച്ചുള്ള ബ്രെക്സിറ്റ് കരാര്‍ തിയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന് വിടാനുള്ള നീക്കം ബ്രീട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്രെക്സിറ്റ് വൈകിപ്പിക്കുന്നത് സംബന്ധിച്ച് വീണ്ടും വോട്ടെടുപ്പ് നടന്നിരുന്നു. വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ബ്രെക്സിറ്റ് മാര്‍ച്ച് 29ന് നടക്കില്ലെന്ന് വ്യക്തമായി. കരാര്‍ പ്രകാരം അന്നേ ദിവസമായിരുന്നു ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടേണ്ടിയിരുന്നത്.
അതേസമയം ബ്രെക്സിറ്റില്‍ മൂന്നാമത്തെ കരാര്‍ കൊണ്ടുവന്ന് അതില്‍ വോട്ടെടുപ്പ് നടത്തുമെന്ന് തെരേസ മേ ഇന്നലെ പറഞ്ഞിരുന്നു. ഈ കരാറിന് പാര്‍ലമെന്റിന് അംഗീകാരം നല്കിയാല് ജൂണ്‍ 30ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുമെന്നാണ് തീരുമാനം. അടുത്തയാഴ്ച പുതിയ കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും തെരേസ മേ പാര്‍ലമെന്റിന് ഉറപ്പ് നല്കി.