ന്യൂഡല്‍ഹി: ബിസിസിഐ തനിക്ക് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസില്‍ ഡല്‍ഹി പട്യാല കോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയാണ്.
ഇത് ചോദ്യം ചെയ്തു കൊണ്ടുള്ള ശ്രീശാന്തിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീശാന്ത് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.