മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ റാലികള്‍ക്ക് ഇന്ന് തുടക്കമാകും. സംയുക്ത സഖ്യത്തിന്റെ ആറ് റാലികള്‍ക്കാണ് ഇന്ന് അമരാവതിയില്‍ തുടക്കമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. നാഗ്പൂര്‍, ഔറംഗാബാദ്, നാസിക്, നവി മുംബൈ, പൂനെ തുടങ്ങിയിടങ്ങളിലെല്ലാം റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ആറ് സംയുക്ത റാലികള്‍ നടത്താന്‍ തീരുമാനമായത്. ഇന്ന് ആരംഭിക്കുന്ന റാലികളും സംയുക്ത പൊതുസമ്മേളനവും തിങ്കളാഴ്ചയോടെ സമാപിക്കും.