തിരുവനന്തപുരം: സ്വർണ്ണവില കുറയുന്നു. പവന് 240 രൂപ കുറഞ്ഞ് 23800 രൂപയായി.
ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടായ കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വർദ്ധനവുമാണ് വില കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി പവന് 24040 എന്ന നിലയിൽത്തന്നെ തുടരുകയായിരുന്നു സ്വർണ്ണവില.
ഈ മാസം ആദ്യം 24520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് വില ഏറ്റവും ഉയർന്ന നിലവാരമായ 3065ൽ നിന്ന് 2975ലേക്ക് ഇടിയുകയായിരുന്നു.
വിവാഹ സീസൺ വരാനിരിക്കെ വിലയിലുണ്ടായ കുറവ് സാധാരണക്കാർക്ക് ആശ്വാസകരമായിരിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.