കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഫ്രബ്രുവരിയില്‍ ഇവിടെ തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരപരിധി വരെ വിഷപ്പുക പടര്‍ന്നിരുന്നു.
അതേസമയം, ഫ്രബ്രുവരിയില്‍ മാലിന്യ പ്ലാന്റിലുണ്ടായ തീപിടത്തത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കൊച്ചി മേയര്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ അതീവ ഗൗരവാവസ്ഥയില്‍ എന്ന് സ്ഥലം സന്ദര്‍ശിച്ച ദേശീയ ഹരിത ട്രിബ്യുണല്‍ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ള വ്യക്തമാക്കിരുന്നു.