വാഷിംഗ്ടൺ ഡിസി: കമ്മ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയയുടെ ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയും ദക്ഷിണകൊറിയയുമായി ചർച്ചകൾ നടത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ ആണവനിരായുധീകരണമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി വിയറ്റ്നാമിൽ വെച്ച് നടന്ന കൂടിക്കാഴ്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയങ്ങൾക്കനുസൃതമായി ആത്യന്തിക ആണവനിരായുധീകരണമെന്ന ലക്ഷ്യം സാദ്ധ്യമാക്കുന്നതിന് ഫലപ്രദമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാൻ ചർച്ചകളിലൂടെ സാദ്ധ്യമായതായി യു എസ് വക്താവ് റോബർട്ട് പലാഡിനൊ പറഞ്ഞു.
നിരന്തരം ഇത്തരം ചർച്ചകളിലൂടെ ആണവനിരായുധീകരണമെന്ന ലക്ഷ്യം സാദ്ധ്യമാക്കാൻ സഖ്യകക്ഷികൾ എന്ന നിലയിൽ തങ്ങൾക്ക് കൂട്ടുത്തരവാദിത്വം ഉള്ളതായും അദ്ദേഹം പറഞ്ഞു.