തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചെന്നാണ് പരാതി. യുഎന്‍എയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായുടെ അറിവോടെയാണ് തിരിമറി നടത്തിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
നഴ്സന്മാരുടെ പക്കല്‍ നിന്നും ലെവി പിരിച്ചതടക്കമുള്ള രൂപയില്‍ നിന്നാണ് തിരിമറി നടത്തിയിരിക്കുന്നത്. ജാസ്മിന് ഷായുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്നും വന്‍ തുക പിന്‍വലിച്ചിരിക്കുന്നത്. പല തവണകളിലായി മറ്റ് പല കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്നും പണം വകമാറ്റിയിട്ടുണ്ട്.
സംഘത്തിലെ അംഗങ്ങളോട് പറയാതെയാണ് പല തവണയായി അക്കൗണ്ടില്‍ നിന്നും മൂന്ന്് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്നും പരാതിയില്‍ പറയുന്നു.പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.