അമരാവതി: വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ എസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലെ സ്വവസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അദ്ദേഹത്തിന്റെ മുറിയിലും കുളിമുറിയിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു.
68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.
റെഡ്ഡിയുടെ തലയുടെ മുൻഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
1989ലും 1994ലും പുലിവെന്തുല മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു അദ്ദേഹം.