തൃശൂര്‍: യുഎന്‍എയില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ വകമാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണം നടത്തിയാലും നേരിടാന്‍ തയ്യാറാണെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രതികരിച്ചു.
സംഘടനയില്‍ നിന്നും അച്ചടക്കനടപടി നേരിട്ട് മൂന്ന് വര്‍ഷത്തോളം പുറത്താക്കപ്പെട്ടയാളാണ് വൈസ് പ്രസിഡന്റ് സി.വി മുകേഷ്. ഇതിന്റെ പക തീര്‍ക്കാനാണ് സംഘടനയ്ക്കെതിരെ വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഎന്‍എ കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ യുഎന്‍എയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായുടെ അറിവോടെ തിരിമറി നടത്തിയെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു.