കൊല്‍ക്കത്ത: സര്ക്കാരിനെിരെയുളള ആക്ഷേപഹാസ്യ ചിത്രത്തെ വെളിച്ചം കാണിക്കാതെ മമത സര്ക്കാന്. ഇന്ന് പശ്ചിമ ബംഗാളില്‍ പുറത്തിറങ്ങിയ ബോബിസ്യോത്തര് ഭൂത് എന്ന ചിത്രമാണ് കന്നി ഷോയോടുകൂടി പെട്ടിയിലായത്. പശ്ചിമ ബംഗാളിലെ രാഷ്ടീയത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഒരു കോമഡി ചിത്രമാണിത്. ഇംഗ്ലീഷിലാണ് ചിത്രം പുറത്തിറക്കിയത്.
സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്കിയ പരാതിയില്‍ ചിത്രം തടസ്സങ്ങളില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് മമത സര്‍ക്കാരിന് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. ചീഫ് സെക്രട്ടറിയോടും പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും സിനിമ പ്രദര്ശിപ്പിക്കുന്നെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്.
സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് പോലീസ് പ്രത്യേക സ്ക്രീനിങ് നടത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന നില തകരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സിനിമ നല്ല പ്രേക്ഷക പിന്തുണയോടെയാണ് റിലീസ് ചെയ്തതെന്നും എന്നാല്‍ മള്‍ട്ടിപ്ലക്സുകളില്‍ നിന്നും നീക്കപ്പെടുകയായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന് അനിക് ദത്ത പറഞ്ഞു. എന്നാല്‍ സിനിമ നീക്കം ചെയ്യാന്‍ ‘മുകളില്‍ നിന്നും വിളി വന്നു’വെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതികരണം.
ചിത്രത്തിന്റെ തിരോധാനം സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് സംവിധായകന് ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി പ്രശസ്ത അഭിനേതാക്കളായ സൗമിത്ര ചാറ്റര്‍ജിയും അപര്‍ണ സെന്നും രംഗത്തെത്തി. സര്‍ക്കാരിന്റെ നടപടി ഫാസിസമെന്നാണ് സൗമിത്ര ചാറ്റര്‍ജി പ്രതികരിച്ചത്.
ചിത്രത്തില്‍ എല്ലാ പാര്‍ട്ടിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാരിന്റേത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമാണെന്നും സംവിധായകന് പറഞ്ഞു.
2012 ല്‍ അനിക് ദത്തയുടെ ബോബിസ്യോത്തര് ഭൂത് എന്ന പേരില്‍ തന്നെ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ അത് ഒരു ഹാസ്യചിത്രമായിരുന്നു.
അതേസമയം, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.