ശബരിമല: ശബരിമലയിൽ രണ്ടാമതും പുലിയിറങ്ങിയതായി റിപ്പോർട്ട്. നീലിമല ടോപ്പിലാണ് പുലിയെ കണ്ടത്. ഇതിനെത്തുടർന്ന് മരക്കൂട്ടത്തും പമ്പയിലും തീർത്ഥാടകർക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ അപ്പാച്ചിമേട്ടിലും പുലിയിറങ്ങിയിരുന്നു.
വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചതായി വനം വകുപ്പും പൊലീസും അറിയിച്ചു. ഭക്തർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.