കുവൈറ്റ് സിറ്റി – ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മംഗഫ് ഫോക്ക് ഹാളിൽ വെച്ച് വനിതാദിനത്തോടനുബന്ധിച്ചു സെമിനാറും പായസ മത്സരവും സംഘടിപ്പിച്ചു. പെൺ പ്രവാസവും വെല്ലുവിളികളും എന്ന വിഷയത്തിൽ ലോക കേരളസഭാംഗംതോമസ് മാത്യു കടവിൽ സെമിനാർ അവതരിപ്പിച്ചു. വനിതാവേദി ജനറൽ കൺവീനർ സജിജ മഹേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ ലീന സാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പായസ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് സബിന റസൽ, രണ്ടാം സ്ഥാനത്തിന് വിദ്യ ജയചന്ദ്രൻ മൂന്നാം സ്ഥാനത്തിന് അഖിലശ്രീ ഷാബു എന്നിവർ അർഹരായി. ഫോക്ക് ജനറൽസെക്രട്ടറി സേവ്യർ ആന്റണി, ട്രഷറർ വിനോജ് കുമാർ എന്നിവർ സംസാരിച്ചു. വനിതാവേദി ട്രഷറർ ഷംന വിനോജ് നന്ദി അറിയിച്ചു.