ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണം ഡല്‍ഹിയില്‍ പൂര്‍ത്തിയായി. പ്രശസ്ത ശാസ്ത്രജ്ഞന് നമ്പി നാരായണന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. ഫുട്ബോള്‍ പുരസ്കാരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, അഭിനേതാവ് മനോജ് വാജ്പേയി എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ആദ്യ ഘട്ടത്തില്‍ 56 പേര്‍ക്കാണ് രാഷ്ട്രപതി പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 112 പേര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി പുരസ്കാരം നല്കി. ആദ്യഘട്ട വിതരണം ഈ മാസം പതിനൊന്നിനായിരുന്നു. മലയാളികളുടെ പ്രിയനടന് മോഹന്‍ലാല്‍, നടന് പ്രഭുദേവ, ഗായകന് ശങ്കര്‍ മഹാദേവന് എന്നിവരും അന്ന് പത്മ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.