India

നിങ്ങളുടെ കാവല്‍ക്കാരന്‍ രാജ്യത്തിന് വേണ്ടി ശക്തനായി നിലകൊള്ളുന്നു; കോണ്‍ഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രചാരണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേം ഭി ചൗക്കിദാര്‍’ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് ആക്ഷേപത്തിന് മറുപടി നല്‍കിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണിത്. ട്വിറ്ററിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് നീക്കം.

‘നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി തന്നെ രാജ്യസേവനത്തിനായി നിലകൊള്ളുകയാണ്. പക്ഷേ, ഞാന്‍ ഒറ്റയ്ക്കല്ല. സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണ്. രാജ്യപുരോഗതിക്കായി പ്രയത്‌നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നു’ വെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

4K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close