തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് നീക്കം ചെയ്യാന്‍ ഉത്തരവ്. കെഎസ്ആര്‍ടിസി എംഡിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാരിന്റെ 1000 ദിവസം സംബന്ധിച്ച് നല്കിയ പരസ്യങ്ങളാണ് നീക്കം ചെയ്യേണ്ടത്.
പൊതുസ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ സൈറ്റുകളിലേയും കെഎസ്ആര്‍ടിസി ബസുകളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഡി ഉത്തരവിറക്കിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.