ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
തിരുവനന്തപുരത്ത് മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും എഎൻ രാധാകൃഷ്ണൻ ചാലക്കുടിയിലും മത്സരിക്കും. പിഎസ് സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണൻ ആലപ്പുഴയിൽ നിന്ന് ജനവിധി തേടും
പാലക്കാട് – സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ, കൊല്ലം – കെവി സാബു , കാസർകോട് – രവീശ തന്ത്രി കുണ്ടാർ, കണ്ണൂർ – സികെ പത്മനാഭൻ, വടകര – വികെ സജീവൻ, പൊന്നാനി- പ്രൊഫ വിടി രമ, കോഴിക്കോട് – കെപി പ്രകാശ് ബാബു, മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ .
പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചില്ല.