ഈ മാസം 21 വരെ നടക്കുന്ന ഒളിംപിക്സിൽ ആതിഥേയരായ യു.എ.ഇ ആണ് ഏറ്റവുമധികം അത്ലറ്റുകളെ മത്സരിപ്പിക്കുന്നതെങ്കിലും ഭിന്നശേഷിക്കാരായ 284 കായിക താരങ്ങളുമായി ശക്തമായ സാന്നിദ്ധ്യമായി രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്.ഇന്ത്യയിൽ നിന്ന് 284 ഭിന്നശേഷിക്കാരായ കായിക താരങ്ങളും 73 പരിശീലകരും 16 ഉദ്യോഗസ്ഥരും അസിസ്റ്റൻറുമാരും അടങ്ങുന്ന 373 അംഗ സംഘമാണ് സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ പങ്കെടുക്കാൻ അബുദാബിയിൽ എത്തിയിട്ടുള്ളത്.യു.എ.ഇ കഴിഞ്ഞാൽ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ഏറ്റവുമധികം പേർ പങ്കെടുക്കുന്നതും ഇന്ത്യയിൽ നിന്നാണ്.കേന്ദ്ര സർക്കാരിന്റെ സഹായം കൊണ്ടാണ് ഇത്രയും മത്സരാർത്ഥികളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ സാധിച്ചതെന്ന് കേരള ടീം മാനേജരും സൈക്ലിങ് കോച്ചുമായ സിസ്റ്റർ റാണി പറഞ്ഞു..കേരളത്തിൽ നിന്നും 29 മത്സരാർത്ഥികളാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. മൂന്ന് മലയാളി പരിശീലകരും ടീമിനൊപ്പമുണ്ട്. ഇന്ത്യൻ സംഘത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി ജനം ടി.വി.യോട് പറഞ്ഞു