അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികൾ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ തുടരണമെന്ന അഭിപ്രായമാണ് പ്രവാസികളിൽ ഭൂരിഭാഗം പേർക്കും.അഴിമതിരഹിതമായ ഒരു ഭരണ നേതൃത്വത്തെയാണ് ഭൂരിഭാഗം പ്രവാസികളും ആഗ്രഹിക്കുന്നത്.അതിന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തുടരണമെന്ന് പ്രവാസികൾ പറയുന്നു.ഇത്രയും ജനക്ഷേമപരമായ പദ്ധതികൾ നടപ്പാക്കിയ ഒരു കേന്ദ്ര സർക്കാർ ഇല്ലന്ന അഭിപ്രായവും പ്രവാസികൾക്കിടയിൽ ശക്തമാണ്.നരേന്ദ്ര മോദി ഇന്ന് ഒരു ലോക നേതാവായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പദത്തിൽ അദ്ദേഹം തുടരുകയാണെങ്കിൽ വിദേശരാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രവാസികൾ അഭിപ്രായപ്പെട്ടു.
—