Kerala

പൊട്ടിത്തെറിച്ച് കെ വി തോമസ്; അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ്

കൊച്ചി: എറണാകുളത്ത് ലോക്‌സഭ സീറ്റ് നല്‍കാത്തതിനെതിരെ പ്രതിഷേധം കനപ്പിച്ച് കെ.വി.തോമസ്. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. പ്രായമായത് തന്റെ കുറ്റമല്ല. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചന ആരും നല്‍കിയില്ല. എറണാകുളത്തെ ചില കോണ്‍ഗ്രസ് നേതാക്കളാണ് തനിക്ക് സീറ്റ് നീഷേധിച്ചതിന് പിന്നില്‍. താന്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്നും സഹകരിക്കില്ലെന്നും അവര്‍ പറഞ്ഞു. സീറ്റ് നിഷേധിച്ചത് കനത്ത ആഘാതമായി. കൊച്ചിയിലെ തന്റെ പ്രസംഗം വളച്ചൊടിച്ച് ഹൈക്കമാന്‍ഡിനെ ഇക്കൂട്ടര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും കെ വി തോമസ് ആരോപിച്ചു.

കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ശക്തമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുകുള്‍ വാസ്‌നികും അഹമ്മദ് പട്ടേലും കെ.വി.തോമസുമായി ഫോണില്‍ സംസാരിച്ചു. അനുനയ നീക്കത്തിന്റെ ഭാഗമായി പകരം സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. കെ.വി.തോമസിന് യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കുമെന്നും സൂചനയുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ കെ.വി.തോമസ് ഇന്ന് സോണിയ ഗാന്ധിയെ കാണും. രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും കെ.വി.തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

460 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close