വൈശാലി: ഉത്തർപ്രദേശിലെ വൈശാലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് അക്രമികൾ കൊല്ലപ്പെടുകയും മൂന്ന് പേർ പിടിയിലാകുകയും ചെയ്തു.
‘പ്രദേശത്ത് അക്രമികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് സംഘത്തെ അവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ക്രിമിനലുകൾ കൊല്ലപ്പെടുകയും മൂന്ന് പേർ പിടിയിലാവുകയും ചെയ്തു. ഇവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും പിസ്റ്റലുകളും പിടിച്ചെടുത്തു.’ പൊലീസ് സൂപ്രണ്ട് എം എസ് ധില്ലൻ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.