India

കാലാവധി കഴിഞ്ഞ ടീ ബാഗ് ഉപയോഗിച്ച് രാഹുലിന് ചായ; പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ ടീ ബാഗ് ഉപയോഗിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചായ നല്‍കിയെന്നാരോപിച്ച് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്ലാസ പ്രീമിയം ലോഞ്ച് അധികൃതര്‍ക്കെതിരെ കേസ്. ഐപിസി സെക്ഷന്‍ 273 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം ഒന്‍പതിന് ഷംഷാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് തിരികെ പോകുന്നതിനിടെയായിരുന്നു സംഭവം.

ചായ കുടിക്കുന്നതിന് മുന്‍പ് ടീ ബാഗ് നോക്കിയപ്പോഴാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ഇതോടെ സ്ഥലത്ത് ഉണ്ടായിരുന്ന തെലങ്കാന സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി അധികൃതര്‍ ഇത് പരിശോധിക്കുകയും സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ചായ കുടിക്കാതെ മടങ്ങുകയായിരുന്നു.

ഇതിന് ശേഷം ഫോറന്‍സിക് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ 2018ല്‍ കാലാവധി കഴിഞ്ഞ ടീ ബാഗുകളാണിതെന്നാണ് വിവരം. ആറ് മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് കടയുടമകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close