ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് നിലവില്‍ അദ്ദേഹം ട്വിറ്ററില്‍ പേര് കുറിച്ചിരിക്കുന്നത്. മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ന് ട്വിറ്ററില്‍ ട്രന്റിംഗ് ആയി മാറിയിരുന്നു. ഇതിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടിലും പേരിന് മാറ്റം വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി.നഡ്ഡ, രവിശങ്കർ പ്രസാദ്, ഉമാഭാരതി,ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി പേരാണ് ട്വിറ്ററില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരിക്കുകയാണ്.
Your Chowkidar is standing firm & serving the nation.
But, I am not alone.
Everyone who is fighting corruption, dirt, social evils is a Chowkidar.
Everyone working hard for the progress of India is a Chowkidar.
Today, every Indian is saying-#MainBhiChowkidar
— Narendra Modi (@narendramodi) March 16, 2019
നിങ്ങളുടെ കാവല്ക്കാരന് ശക്തനായി തന്നെ രാജ്യസേവനത്തിനായി നിലകൊള്ളുകയാണെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണെന്നും അദ്ദേഹം കുറിച്ചു. രാജ്യപുരോഗതിക്കായി പ്രയത്നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണെന്നും ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നു’ വെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനൊപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണിത്.
जिसने बनाया स्वच्छता को संस्कार…वो है चौकीदार। #MainBhiChowkidar
कहो दिल से #ChowkidarPhirSe pic.twitter.com/jLqn6atvXR
— Amit Shah (@AmitShah) March 17, 2019
ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പേരില്‍ നേരത്തെ കോണ്‍ഗ്രസ് ക്യാംപെയ്ന് ആരംഭിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബിജെപിയുടെ പുതിയ ക്യാംപെയ്ന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായി കോണ്‍ഗ്രസ് മോദിക്കെതിരെ ഉപയോഗിച്ച ചായക്കാരന് പരാമര്‍ശം, ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു.
As Chowkidars of our nation, we are committed to creating a clean economy by using cashless financial transactions.
The menace of corruption and black money has adversely affected us for decades. Time to eliminate these for a better future. #MainBhiChowkidar #ChowkidarPhirSe pic.twitter.com/y44vwyM4xs
— Piyush Goyal (@PiyushGoyal) March 17, 2019
देश बदला, विश्वास बढा।
हर व्यक्ति में चौकीदार मिला।।#MainBhiChowkidar#ChowkidarPhirSe pic.twitter.com/Lr0wJzWSZX— Jagat Prakash Nadda (@JPNadda) March 17, 2019
Every professional who is contributing towards making our country honest and strong is working like a Chowkidar against corruption.
Join PM @narendramodi in our collective fight against corrupt and say with pride #MainBhiChowkidar pic.twitter.com/Z7PW3w8BGw— Ravi Shankar Prasad (@rsprasad) March 17, 2019
प्रधानमंत्री @narendramodi जी देश के प्रधान चौकीदार हैं, हम सब भाजपा के कार्यकर्ता चौकीदारों की फौज में शामिल हैं। इसलिए मैं जीवन की आखिरी घड़ी तक देश के लिए अपनी जिम्मेदारी के प्रति चौकस रहूंगी।#MainBhiChowkidar
— Uma Bharti (@umasribharti) March 16, 2019