ചെന്നൈ: തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. എഐഎഡിഎംകെ ഇരുപത് ലോക്സഭാ സീറ്റുകളിൽ മത്സരിക്കും. സൗത്ത് ചെന്നൈ, തേനി, പൊള്ളാച്ചി, കരൂർ, ഈറോട് തുടങ്ങിയ മണ്ഡലങ്ങൾ ഇവയിലുൾപ്പെടും.
അഞ്ച് സീറ്റുകളിൽ ബിജെപി മത്സരിക്കും. കന്യാകുമരി, ശിവഗംഗ, കോയമ്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം തുടങ്ങിയവയാണ് ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങൾ.
ധർമപുരി, വെള്ളിയൂർപുരം, ആർക്കോണം, ചെന്നൈ സെൻട്രൽ, ഡിൻഡിഗൽ, ശ്രീപെരുമ്പുത്തൂർ, കൂടല്ലൂർ തുടങ്ങിയ മണ്ഡലങ്ങൾ പാട്ടാളി മക്കൾ കക്ഷിക്ക് നൽകി.
കല്ലാകുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോർത്ത്, വിരുദുനഗർ മണ്ഡലങ്ങൾ ഡിഎംഡികെയ്ക്കും പുതുച്ചേരി മണ്ഡലം ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ്സിനും നൽകാൻ ധാരണയായതായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഓ പന്നീർശെൽവം അറിയിച്ചു.