Kerala

പിഎസ് സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: പിഎസ് സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായിൽ നിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ശബരിമലവിഷയത്തിൽ വിശ്വാസികൾക്കൊപ്പം ഉറച്ചുനിന്ന വ്യക്തി കൂടിയാണ് കെഎസ് രാധാകൃഷ്ണൻ.

2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനുമായിരുന്നു രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെഎസ് രാധാകൃഷ്ണന്‍ വീക്ഷണത്തില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന ആള്‍കൂടിയാണ്.

കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കനും ബിജെപിയിൽ ചേർന്നിരുന്നു. പല പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ ഉടൻ ബിജെപിയിലേക്കെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close