തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, തമിഴ്നാടിന്റെ തെക്കൻ തീരദേശമേഖല, കർണാടക തീരങ്ങളിൽ വൻ തിരമാലകൾക്ക് സാദ്ധ്യത. മാർച്ച് 17 രാത്രി 11.30 മുതൽ 19 രാത്രി 11.30 വരെ വൻ തിരമാലകൾ ഉണ്ടാകുമെന്നാണ് പ്രവചനം. 1.8 മുതൽ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.