ന്യൂഡൽഹി : 2020 ലെ ഒളിമ്പിക്സിനു യോഗ്യത നേടി മലയാളി താരം കെ.ടി ഇർഫാൻ. ഇരുപത് കിലോമീറ്റർ നടത്തത്തിലാണ് ഇർഫാൻ യോഗ്യത നേടിയത്. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ നാലാമതായാണ് താരം ഫിനിഷ് ചെയ്തത്. ഒളിമ്പിക് യോഗ്യത നേടാൻ വേണ്ട ഒരു മണിക്കൂർ 21 മിനുട്ട് സമയത്തിൽ നിന്നും കുറവ് സമയമെടുത്താണ് അദ്ദേഹം യോഗ്യത നേടിയത്.
ഒരു മണിക്കൂർ 20 മിനുട്ട് 57 സെക്കൻഡ് കൊണ്ടാണ് ഇർഫാൻ 20 കിലോമീറ്റർ പൂർത്തിയാക്കിയത്. അത്ലറ്റിക്സിൽ നിന്ന് ആദ്യം യോഗ്യത നേടിയ ഇന്ത്യൻ താരമാണ് ഇർഫാൻ. .2012 ഒളിമ്പിക്സിൽ ഇന്ത്യൻ റെക്കോഡോഡെ പത്താം സ്ഥാനത്തായിരുന്നു ഇർഫാൻ.ഒളിമ്പിക്സിനു യോഗ്യത നേടാനുള്ള മത്സരങ്ങൾ ഈ വർഷം ജനുവരി മുതൽ 2020 മെയ് വരെയാണ് നടക്കുന്നത്.മാരത്തോണിനും നടത്തത്തിനുമുള്ള യോഗ്യത മത്സരങ്ങളാണിവ. മറ്റ് അത്ലറ്റിക്സ് വിഭാഗങ്ങളുടെ യോഗ്യത മത്സരങ്ങൾ അടുത്ത മെയ് മുതലാണ് ആരംഭിക്കുക.