ന്യൂഡൽഹി: കോൺഗ്രസിനുള്ളിൽ ജനാധിപത്യമില്ലെന്ന് ബിജെപിയിൽ ചേർന്ന പിഎസ് സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണൻ. കഴിഞ്ഞ അറപത് മാസം അഴിമതി രഹിത ഭരണം കാഴ്ചവെക്കാൻ നരേന്ദ്ര മോദി സർക്കാരിനായെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിൽ പാർട്ടി അംഗത്വം എടുത്ത ശേഷം ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർമ്മം കൊണ്ടാണ് ചുമതലകൾ ലഭിക്കേണ്ടത്. അല്ലാതെ ജന്മം കൊണ്ടല്ല. കർമ്മം കൊണ്ട് ചുമതലകൾ ലഭിക്കുമ്പോൾ മാത്രമേ അത് ജനാധിപത്യമാകൂ. ജന്മം കൊണ്ട് പദവികൾ ലഭിക്കുന്നത് രാജഭരണമാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടിക്കൊപ്പം നിൽക്കാതെ ബിജെപിയിൽ ചേർന്നത്.
തന്റെ ഭരണം അഴിമതി രഹിതമാക്കാൻ മോദി പരമാവധി പരിശ്രമിച്ചു. സാധാരണക്കാർക്കുവേണ്ടിയായിരുന്നു മോദിയുടെ ഭരണം. അതിന്റെ ഗുണഫലം സാധാരക്കാർക്ക് ലഭിച്ചു. തന്റെ സ്ഥാനാർത്ഥിത്വത്തൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. പാർട്ടിയിൽ അംഗത്വം എടുത്തു. ഇനി പാർട്ടി പറയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്നും കെഎസ് രാധാകൃഷ്ണൻ പറഞ്ഞു