സിംല : ശ്യാംശരൺ നേഗിക്ക് സംശയമേതുമില്ല . ഈ ലോക്സഭ തെരഞ്ഞെടുപ്പിലും താൻ വോട്ട് ചെയ്യും. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും വോട്ട് ചെയ്യാൻ തന്നെയാണ് തീരുമാനം. ഈ തീരുമാനം ഇപ്പോൾ ഉണ്ടായതല്ല . 1951 മുതൽ വോട്ട് ചെയ്യാതിരുന്നിട്ടില്ല ശ്യാംശരൺ.
ലോക്സഭ മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പിലും ഇന്നേവരെ വോട്ടിംഗ് മുടക്കിയിട്ടില്ല ഈ നൂറു വയസ്സുകാരൻ .ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ശ്യാം ശരണെന്ന റിട്ടയേഡ് സ്കൂൾ മാഷ്.
ഹിമാചലിലെ നൂറു വയസ്സ് കഴിഞ്ഞ ആയിരത്തി പതിനൊന്ന് വോട്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. വോട്ടർമാർക്കുള്ള മാതൃകകളായി ഇവരെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഹിമാചലിൽ പൊതുവെ തെരഞ്ഞെടുപ്പ് ശതമാനം ഹരിയാന . പഞ്ചാബ് എന്നിവിടങ്ങളിലേക്കാൾ കുറവാണ്. കഴിഞ്ഞ വട്ടം ഇത് 64.4 ശതമാനം മാത്രമായിരുന്നു.