Kerala

കുമ്മനം മികച്ച സ്ഥാനാർത്ഥി; തുഷാർ മത്സരിക്കുന്നതിൽ തെറ്റില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പിന്തുണയില്ലന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തെ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും മുന്നണിയുടെ കെട്ടുറുപ്പിനായി തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തെറ്റില്ലന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം സ്വീകരിക്കുന്ന നിലപാടും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷവും സംബന്ധിച്ചാണ്. ശരിദൂര സിദ്ധാന്തമാകും എസ്എന്‍ഡിപി യോഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. എല്‍.ഡി.എഫിനും യുഡി.എഫിനും പിന്തുണ നല്‍കില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു.

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി കുമ്മനം രാജശേഖരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നും വിലയിരുത്തി. എന്‍ഡിഎയുടെ കെട്ടുറപ്പിന് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യമുയരുമ്പോള്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

4 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ചുവെന്നും ഇന്ന് മത്സരിക്കാന്‍ ഒരാളില്ലാത്ത അവസ്ഥയിലെത്തിയെന്നും പറഞ്ഞു.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close