പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 63 കാരനായ പരീക്കർ കഴിഞ്ഞ ഒരു വർഷക്കാലമായി അർബുധ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തന്റെ സ്വകാര്യ വസതിയിൽ ചികിത്സയിലായിരുന്നു.
വിദേശ ചികിത്സ കഴിഞ്ഞെത്തിയ മനോഹർ പരീക്കർ പിന്നീട് ഡൽഹിയിൽ എയിംസിലും ചികിത്സ തേടിയിരുന്നു. രോഗത്തിനു ചികിത്സ തേടുന്ന വിവരം പുറത്ത് വന്നതോടെ പരീക്കർ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ അതിനെയൊക്കെ പിന്തള്ളിയാണ് ഗോവയുടെ എക്കാലത്തെയും കരുത്തനായ മുഖ്യമന്ത്രി മടങ്ങി വന്നത്.