ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബിജെപിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഡൽഹിയിൽ ചേരാനിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അടക്കം റദ്ദാക്കി.
അർബുദ ബാധയെ തുടർന്ന് ഇന്ന് വൈകുന്നേരം എട്ട് മണിയോടയാണ് മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീഹർ അന്തരിച്ചത്. പനാജിയിലെ വീട്ടിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു.
പരീക്കറിന്റെ മരണവാര്‍ത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. താരതമ്യപ്പെടുത്താനാവാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സത്യസന്ധതയുടെയും ധാര്‍മികതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു പരീക്കറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അനുസ്മരിച്ചു.