ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട വിജ്ഞാപനം ഇന്ന് പുറത്തിറക്കും. 91 ലോക്സഭ മണ്ഡലങ്ങളിലേക്കും മൂന്ന് നിയമസഭകളിലേക്കുമുള്ള വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിക്കുന്നത്. ഇതോടെ ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.
ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലേയും സീറ്റുകളില്‍ ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും 11നാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അവസരമുണ്ട്. രാജ്യത്തെ 90 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇവര്‍ക്കായി 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ തയാറാക്കും.
മെയ് 23 ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.