ധാക്ക: ടെലിവിഷന്‍ ടോക്ക് ഷോയ്ക്കിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച ഫിഫയിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു.
ഫിഫ കൗണ്‍സില്‍ അംഗം മഹ്ഫുസ അക്തര്‍ കിറോണാണ് അറസ്റ്റിലായത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ഫുട്ബോളിനെ അവഗണിക്കുകയാണെന്നും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ക്രിക്കറ്റിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും മഹ്ഫുസ അക്തര്‍ പറഞ്ഞിരുന്നു.
മഹ്ഫുസ അക്തറിന്റെ ആരോപണത്തിനെതിരെ ബംഗ്ലാദേശിലെ മുതിര്‍ന്ന കായിക ഉദ്യോഗസ്ഥനായ അബ്ദുള്‍ ഹസന് ചൗധരി നല്കിയ മാനനഷ്ടക്കേസിലായിരുന്നു നടപടി.
മഹ്ഫുസ അക്തര്‍ ജാമ്യത്തിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നെന്ന് അവരുടെ അഭിഭാഷകന് പറഞ്ഞു.