India

ലോക്‌സഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി. 91 ലോക്സഭ മണ്ഡലങ്ങളിലേക്കും മൂന്ന് നിയമസഭകളിലേക്കുമുള്ള വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിച്ചത്. ഇതോടെ ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഇന്ന് തുടക്കമായി.

ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലേയും സീറ്റുകളില്‍ ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും 11നാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അവസരമുണ്ട്. രാജ്യത്തെ 90 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇവര്‍ക്കായി 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ തയാറാക്കും.

മെയ് 23 ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.

337 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close